കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലേക്ക് കർഷക സംഘത്തിന്റെ പ്രതിഷേധ മാർച്ച്
സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല
ഇരിങ്ങാലക്കുട: സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനു മുൻപിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു.