‘വിത്ത് ആള് ഫ്രം വണ്‍സ് ഹാര്‍ട്ട് ‘ ആസ്വാദകരിലേക്ക്
ഇരിങ്ങാലക്കുട: ചെറുകഥാകൃത്തും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനുമായ റഷീദ് കാറളത്തിന്റെ ‘രുദാലിമാര്‍ വരട്ടെ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. എസ് എസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇ.ടി. ടൈസന്‍മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ‘വിത്ത് ആള് ഫ്രം വണ്‍സ് ഹാര്‍ട്ട് ‘ എന്ന പേരിലുള്ള ചെറുകഥാസമാഹാരം കന്നഡയിലേക്കും പരിഭാഷപ്പെടുത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്ത കന്നഡ എഴുത്തുകാരായ ഡോ. സുഭാഷ് രാജാമനെ , ഡോ. നൂര്‍ മുഹമ്മദ് എന്നിവര്‍ അറിയിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ബാംഗ്ലൂര്‍ വെങ്കിടേശ്വര കോളജിലെ ഇംഗ്ലീഷ് പ്രഫ. റെയ്സണ്‍ വര്‍ഗീസ്, പ്രഫ. സാവിത്രി ലക്ഷ്മണന്, തെലുങ്ക് സാഹിത്യ അക്കാദമി അംഗം ഇമ്മാനുവല്‍ മെറ്റിഡ, അനിയന് മംഗലശേരി, തുമ്പൂര്‍ ലോഹിതാക്ഷന്, ഫാ. ഫ്രാന്‍സിസ് താണിയത്ത്, ഷെറിന് അഹമ്മദ്, അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ സംസാരിച്ചു. നേരത്തെ .നിരവധി കവികള്‍ പങ്കെടുത്ത കവിയരങ്ങ് കവിയും എഴുത്തുകാരനുമായ ബക്കര്‍ മേത്തല ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് തമ്പാന് സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.