മുന്നൂറൂഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശി ധനജി അറസ്റ്റിൽ
ഇരിങ്ങാലക്കുട: മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശി അറസ്റ്റിൽ. മൂർക്കനാട് പൊയ്യാറ വീട്ടിൽ ലോണ്‍ ധൻജി എന്ന് വിളിക്കുന്ന ധനജി (38) യെയാണ് പിടികൂടിയത്. മൂർക്കനാട് ആലുംപറന്പിലും ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാൻഡിലും ഇതരസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ഇയാൾ കഞ്ചാവ് വിതരണം ചെയ്തെന്നു പോലീസ് പറഞ്ഞു. 1000 രൂപയുടെ പൊതി മൂന്നു മൂന്ന് തവണകളിലായി 1500 രൂപ ഈടാക്കിയാണ് കച്ചവടം നടത്തിയിരുന്നത്.
പൊള്ളാച്ചിയിൽനിന്നു കിലോക്കണക്കിനു കഞ്ചാവെത്തിച്ചു വിൽക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കാൽനട പട്രോളിംഗ് സംഘം നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. എസ്ഐ എം.എസ്. ഷാജൻ, ഉദ്യോഗസ്ഥരായ എൻ.കെ. അനിൽകുമാർ, കെ.പി. ജോർജ്, സജിപാൽ, ജയകൃഷ്ണൻ , ഉല്ലാസ് പൂതോട്ട്, സതീശൻ, ഷൈൻ, ഉമേഷ്, സൂരജ് വി. ദേവ്, സോണി, മിഥുൻ ആർ. കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.