എ.സി. മൊയ്തീന് എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നേരിടുന്ന എ.സി. മൊയ്തീന് എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം. പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സന് സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ലി മുഖ്യപ്രഭാഷണം നടത്തി. വി.സി. വര്‍ഗീസ്, കുര്യന് ജോസഫ്, സന്തോഷ് കാട്ടുപറമ്പില്‍, ബിജു പോള്‍ അക്കരക്കാരന്‍, പോള്‍ കരിമാലിക്കല്‍, എ.സി. സുരേഷ്, ഭാസി കാരപ്പിള്ളി, പി. രാധാകൃഷ്ണന്, മഹേഷ് ഐനിയില്‍, ശ്രീറാം ജയപാലന്, അസറുദ്ദീന് കളക്കാട്ട്, സന്തോഷ് ആലുക്കല്‍, ഡേവിസ് ഷാജു ഓട്ടക്കാരന്, പി. ഭാസി എന്നിവര്‍ നേതൃത്വം നല്കി.

വിധിയെഴുത്ത് ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍
ജില്ല പഞ്ചായത്ത് മുരിയാട് ഡിവിഷന് ബിജെപി സ്ഥാനാര്‍ഥി എന്‍.ആര്. റോഷന്റെ ജില്ലാ ഡിവിഷന് പര്യടനം
കാട്ടൂര്‍ ഡിവിഷന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ടി.കെ. സുധീഷിന്റെ നാലാം ഘട്ട പര്യടനത്തിന്റെ സമാപന സമ്മേളനം
കാട്ടൂര്‍ ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.കെ. സുധീഷിന്റെ മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി
എന്‍ഡിഎ സ്ഥാനാര്‍ഥി എം.വി. സുരേഷിന്റെ പ്രചരണസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ