ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
പ്രതികളെന്ന് കരുതുന്നവരുടെ ഡിഎന്‍എ പരിശോധന ഫലം ഉടന്‍
പട്ടാപകല്‍ വീട്ടില്‍ കയറി ഗൃഹനാഥയെ കഴുത്തറിത്ത് കൊലപ്പെടുത്തുന്നു. ഏറെ വൈകാതെ സംഭവം നാട്ടുകാര്‍ വഴി പോലീസിനെ അറിയിക്കുന്നു. പ്രതിക്ക് വളര ദൂരെ പോകാനാകാതെ മുമ്പേ പോലീസ് വിശദമായ പരിശോധന നടത്തുകയും ചെയ്തു. സംഭവം നടന്നത് നഗരത്തോട് ചേര്ന്നുള്ളിടത്തും ആള്‍പ്പാര്‍പ്പുള്ള പ്രദേശത്തും എന്നിട്ടും പ്രതിയെ പോലീസിന് പിടികൂടാനായില്ല. രണ്ടായിരത്തിലധികം പേരെ ചോദ്യം ചെയ്യുകയും ഒരു ലക്ഷത്തിനുമുകളില്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചിട്ടും വീടിനു സമീപത്തെ കിണറുകള്‍ വറ്റിച്ചും കാടുകള്‍ വെട്ടിതെളിച്ചും ആറ് ഇതര സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘംപരിശോധന നടത്തിയിട്ടും യാതൊരും തെളിവും അവശേഷിക്കാത്ത കൊലപാതകം. നാടിനെ നടുക്കിയ ആനീസ് കൊലക്കേസിലെ പ്രതി ആര്….? എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനു ഇനിയും ഫലം കണ്ടെത്താനായിട്ടില്ല.
ഇരിങ്ങാലക്കുട: 2019 നവംബര്‍ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. ചുരുളഴിയാത്ത കൊലപാതകത്തിന് ഇന്ന് ആറ് വര്‍ഷം പിന്നിടുകയാണ്. 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്. രണ്ടായിരത്തിലധികം പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. സമീപവാസികളും ബന്ധുക്കളും ഭര്‍ത്താവിന് ബിസിനസ് രംഗത്ത് ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. ഇവരുടെയെല്ലാം ഫോണ്‍ കോളുകള്‍ പരിശോധിക്കുമ്പോള്‍ ഒരു ലക്ഷത്തിനുമുകളില്‍ വരും. ആനീസിന്റെ ഫോണിലേക്കു വന്ന ഫോണ്‍ കോളുകളും ഇതിലുള്‍പ്പെടും. എന്നിട്ടും ഒരു തുമ്പും ലഭിച്ചില്ല.
കവര്‍ച്ച ചെയ്യപ്പെട്ട വളകളും കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങളോ കണ്ടെടുക്കുന്നതിനു വേണ്ടി സമീപത്തു കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങള്‍ വെട്ടിതെളിച്ചു. സമീപത്തെ കിണറുകളും വറ്റിച്ചു ഒന്നും കിട്ടിയില്ല. മേഘാലയ, നാഗലാന്റ് അടക്കം എട്ട് സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘം എത്തി. മാര്‍ക്കറ്റില്‍ ഇവരുടെ ഇറച്ചി വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണിത്. കേരളത്തില്‍ സമാനമായ രീതിയില്‍ നടന്ന കോതമംഗലം, പേരാമ്പ്ര തുടങ്ങി 15 ഓളം കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി നോക്കിയെങ്കിലും വ്യക്തത ലഭിച്ചില്ല. ബാങ്കില്‍ സ്വര്‍ണം പണയം വച്ചവരും പണയം എടുത്തവരും സ്വകാര്യസ്ഥാപനങ്ങളിലടക്കം ക്രയവിക്രയം നടത്തിയവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളെന്ന്് കരുതുന്നവരുടെ ഡിഎന്‍എ പരിശോധന ഫലം ഉടന്‍
പ്രതികളായി സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നവരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചാല്‍ മറ്റു തെളിവുകള്‍ ശേഖരിക്കാനാകുമെന്നുമാണ് അന്വേഷണ സംഘത്തിന്റ നിഗമനം. എട്ടുപേരാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടികയിലുള്ളത്. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നും പ്രതിയിലേക്ക് നയിക്കുന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സംഭവസ്ഥലത്തു നിന്നും ലഭിച്ച തലമുടി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ തലമുടി ഡിഎന്‍എ പരിശോധനക്ക് നല്‍കിയിരുന്നുവെങ്കിലും ആദ്യഘട്ടത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല.
കൂടുതല്‍ വ്യക്തത ലഭിക്കുന്ന പരിശോധനയായ മൈറ്റോകാന്ഡ്രിയല് പരിശോധനക്ക് ഈ തലമുടി വിധേയമാക്കുകയായിരുന്നു. ഇതിന്റെ ഫലം ലഭിച്ചാല്‍ നിരീക്ഷണത്തിലുള്ളവരുടെ ഡിഎന്‍എയുമായി താരതമ്യപ്പെടുത്തി അന്വേഷണം കൂടുതല്‍ സുഗമമാക്കും. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിലാണ് ഇതിന്റെ പരിശോധന നടക്കുന്നത്. മൂ്!ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ മുറിവു പറ്റിയതിനാലാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ആസൂത്രിതം ഈ കൊലപാതകം
മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് കഴുത്തറത്തിരുന്നത്. ഒരു മുറിവ് മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ ആസൂത്രിതമായ കൊലപാതകമായിരുന്നു. ആനീസ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വീടിനുള്ളിലുണ്ടായിരുന്ന സ്വര്‍ണം മോഷണം പോയിട്ടില്ല. സംഭവം നടന്നത് ഉച്ചയോടെയാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ആനീസ് എപ്പോഴും വീട് പൂട്ടിയിടുമായിരുന്നു. ആരെങ്കിലും വന്നാല്‍ത്തന്നെ ആളെ തിരിച്ചറിഞ്ഞ ശേഷമാണ് വാതില്‍ തുറക്കുക. കൊലയാളികള്‍ വീട്ടിലേക്ക് കടന്നത് വാതില്‍പ്പൂട്ട് തകര്‍ത്തുമല്ല. അതിനാല്‍ ആനീസിന് പരിചയമുള്ള ആരോ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ഭര്‍ത്താവ് മരിച്ച് മക്കള്‍ വിദൂരങ്ങളിലുള്ള ആനീസ് എപ്പോഴും ധാരാളം സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്ന പതിവുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മാത്രമാണ് കൊലപാതകികള്‍ കവര്‍ന്നത്. ഇതിലും ദുരൂഹതയേറെയാണ്. രണ്ട് ഗേറ്റുകളുള്ള വീട്ടില്‍ ഒരു ഗേറ്റിലൂടെ കടന്നെത്തിയ കൊലപാതകികള്‍ മറു ഗേറ്റിലൂടെയാണ് പോയതെന്ന് കണ്ടെത്തിയതും ആസൂത്രിത കുറ്റകൃത്യവും കൊലപാതകികള്‍ക്ക് സ്ഥലം പരിചയമുണ്ടെന്നതിന്റെ സൂചനയുമാണ്. ഒന്നിലേറെ പേര് ചേര്‍ന്നാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒരാളെപ്പോലും പിടിക്കാനാകാത്ത ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
പ്രതീക്ഷ കൈവിടാതെ ക്രൈംബ്രാഞ്ച് സംഘം
2020 ഡിസംബറിലാണു ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവെഎസ്പി ടോണി സെബാസ്റ്റിയനാണ് ഇപ്പോള്‍ അന്വേഷണ ചുമതല. മൂന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും സംഘത്തിലുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന സമാന രീതിയിലുള്ള കൊലപാതകം എറാണാകുളത്തും മലപ്പുറത്തുമായി ഏറെയുണ്ട്. ഇവയൊന്നും ഇതുവരെയും തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല. ഇത്തരത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. കേസന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ആനീസിന്റെ മകന് അന്തോണീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി റിപ്പോര്‍ട്ട് നല്കിയതിനാല് അന്വേഷണം ക്രൈംബ്രാഞ്ചിനു തന്നെ വിടുകയായിരുന്നു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം