അമ്പത് വര്‍ഷം അധ്യാപനം പൂര്‍ത്തിയാക്കിയ പ്രൊഫ.കെ.ജെ. ജോസഫിന് ആദരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍ അമ്പത് വര്‍ഷം അധ്യപനം പൂര്‍ത്തിയാക്കിയ കോമേഴ്സ് അദ്ധ്യപകനും നാഷ്ണല്‍ സര്‍വീസ് സ്കിം മുന്‍ പ്രോഗ്രാം ഓഫിസറുമായ പ്രൊഫ. കെ.ജെ.ജോസഫിനെ ആദരിച്ചു. ആദരണ സമ്മേളനം മുന്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ.ജോസ് ചുങ്കന്‍ ഉല്‍ഘാടനം ചെയ്തു. മുന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.പി. ആന്റോ അധ്യക്ഷത വഹിച്ചു. നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍, അധ്യാപകരായ ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. വിവേകാനന്ദന്, ഡോ.എന്‍.അനില്‍കുമാര്‍, നോവ ഭാരവാഹികളായ വിന്‍സെന്റ്. പി.എഫ്, തിലകന് മാസ്റ്റര്‍, പ്രിയദര്‍ശിനി. എ.വി. ജയശങ്കര്‍ സ്വാമി, ഡോ.എ.കെ മനോജ്. , ബാബു പുതുശ്ശേരി, ടെല്‍സണ്‍ കോട്ടോളി, നിക്സണ്. സി.ജെ.ജോഷി മാപ്രാണാം എന്നിവര്‍ പ്രസംഗിച്ചു. ക്രൈസ്റ്റ് കോളജിലെ സെല്‍ഫ് ഫൈനാന്‍സ് വിഭാഗം മേധാവിയാണ് ഇപ്പോള്‍ പ്രൊഫ.കെ.ജെ.ജോസഫ്.

സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു
കെപിഎംഎസ് മീഡിയ ജില്ല നേതൃയോഗം നടന്നു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ശാസ്ത്രപ്രദര്ശനമേള നടത്തി
കാനം അനുസ്മരണം നടത്തി
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്മെന്റ് ദേശീയ തല മാനേജ്മെന്റ് ഫെസ്റ്റ് നടത്തി