ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇരിങ്ങാലക്കുടയുടെ സാന്നിധ്യം
ഇരിങ്ങാലക്കുട: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രത്യേക ക്ഷണം ലഭിച്ച് ലണ്ടനില്‍ ചേര്‍ന്ന ഇന്ത്യന്‍ ബിസിനസുകാരുടെ സംഘത്തില്‍ അഭിമാനമായി ഇരിങ്ങാലക്കുട സ്വദേശി ചാക്കോ ഊളക്കാടനും. യു.കെ. നിക്ഷേപ സാധ്യതയെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ ദുബായിലെ മില്യണ്‍ ബിസിനസ് ക്ലബായ ഇന്റർനാഷണല്‍ പ്രൊമോട്ടേഴ്സ് അസോസിയേഷനും (ഐപിഎ) ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് അതിഥിയായി ഐപിഎ അംഗമായ ഇരിങ്ങാലക്കുട സ്വദേശി ചാക്കോ ഊളക്കാടനും പങ്കെടുത്തത്.
ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ക്രിസ് ഫിലിപ്, പാര്‍ലമെന്റ് അംഗങ്ങളായ വീരേന്ദ്ര ശര്‍മ്മ, മാര്‍ക്ക് പോസി, സാറ ആതര്‍ട്ടണ്‍, ലിന്‍ലിത് ഗോയ മാര്ട്ടിന് ഡേ, യുകെ ഉഗാണ്ട അംബാസഡര്‍ നിമിഷ മഗ്വാനി, ലണ്ടനിലെ ഉഗാണ്ട കോണ്‍സുലേറ്റ് ജനറല്‍ ജാഫര്‍ കപാസി, ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്മാന് ഫിലിപ്പ് എബ്രഹാം, പയസ് ജോ, ഐപിഎ ചെയര്മാന് സൈനുദ്ദീന്‍ ഹോട്ടപാക്ക്, വൈസ് ചെയര്മാന് റിയാസ് കില്ട്ടന്, എ.കെ. ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, ട്രഷറര്‍ ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍