റൂറല്‍ ജില്ലാ പൊലീസ് സ്പോര്‍ട്സ് മീറ്റ്; കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട: രണ്ടു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനത്ത് സംഘടിപ്പിച്ച തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് സ്പോര്‍ട്സ് മീറ്റ് സമാപിച്ചു. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനുകളിലെ കായികതാരങ്ങള്‍ മാറ്റുരച്ച സ്പോര്‍ട്സ് മീറ്റില്‍ കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് ചാമ്പ്യന്‍ഷിപ്പ് നേടി.
സമാപനച്ചടങ്ങ് തൃശൂര്‍ റേഞ്ച് ഡിഐജി അജിതാബീഗം ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്, റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോഗ്ര, തൃശൂര്‍ റൂറല്‍ ജില്ലാ അഡീഷണല്‍ എസ്പി സുരേഷ്, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി എന്‍.എസ്. സലീഷ്, ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു എന്നിവര്‍ പങ്കെടുത്തു. വ്യക്തിഗത ചാമ്പ്യനായി കാട്ടൂര്‍ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഹബീബും വനിത വ്യക്തിഗത ചാമ്പ്യനായി ചാലക്കുടി ഡിവിഷനിലെ ഡാജിയും നേട്ടങ്ങള്‍ കരസ്ഥമാക്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി