ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ബ്രയന്റ് ബസിലെ ഡ്രൈവര്‍ നടവരമ്പ് സ്വദേശി മാക്സെല്‍ (43), ഉടമയും കണ്ടക്ടറുമായ കുട്ടനെല്ലൂര്‍ സ്വദേശി സെബി വര്‍ഗീസ് (59) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് ക്രൈസ്റ്റ് കോളജ് റോഡില്‍ വച്ചായിരുന്നു സംഭവം. ബസ് തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്നു. ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് ഇരുകൂട്ടരും തമ്മില്‍ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. ബസ് ജീവനക്കാരെ സ്റ്റാന്‍ഡില്‍ എത്തിയ പത്തോളം പേര് ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ മാക്സെല്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി