കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: ആംആദ്മി പാര്‍ട്ടി ചൂല്യാത്ര നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കരുവന്നൂരില്‍നിന്ന് ചൂല്യാത്ര നടത്തി. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച യാത്ര മാപ്രാണം സെന്ററില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി റാണി ആന്റോ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജോ.സെക്രട്ടറി നവിന് ജി. നാദമണി മുഖ്യപ്രഭാഷണം നടത്തി. യൂത്ത്വിംഗ് സംസ്ഥാന പ്രസിഡന്റ് ജിതിന് സദാനന്ദന്, ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി, മണ്ഡലം പ്രസിഡന്റ് ജിജി മോന്, നേതാക്കളായ സരാംദേവ്, ഷാജി ഫ്രാന്‍സിസ്, രവീന്ദ്രന് പുതുക്കോട്, എ.കെ. ജയാനന്ദന്, വിന്‍സെന്റ് കണ്ടംകുളത്തി, ലിന്റേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു