ദാഹമകറ്റാന്‍ തണീര്‍ പന്തലൊരുക്കി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
കാട്ടൂര്‍: വര്‍ധിച്ചു വരുന്ന വേനല്‍ ചൂടിനെ അതിജീവിക്കാന്‍ സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന തണീര്‍ പന്തല്‍ പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചിട്ടുളള സൗജന്യ തണീര്‍ പന്തല്‍ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ തണീര്‍ പന്തലില്‍ സംഭാരം, തണുത്ത വെളളം അത്യാവശ്യം ഒആര്‍എസ് എന്നിവ കരുതിയിട്ടുണ്ട്. കൂടാതെ പൊതുവിപണിയില്‍ 20 രൂപക്ക് ലഭിക്കുന്ന ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ ഒമ്പത് രൂപക്ക് ബാങ്കിന്റെ എല്ലാ സ്റ്റോറുകളില്‍ നിന്നും ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും വേനല്‍ കാലം മുഴുവന്‍ തണീര്‍ പന്തല്‍ നിലനിര്‍ത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന്, ഡയറക്ടര്‍ മാരായ എം.ജെ. റാഫി, ഇ.എല്‍. ജോസ്, കെ.ബി. ബൈജു, ഷെറിന് തേര്‍മഠം, ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.