ഒമാന്‍ വാഹനാപകടം, ഇരിങ്ങാലക്കുട സ്വദേശിനിയുടെമൃതദേഹം ഇന്ന് (28.04.2024) നാട്ടിലെത്തും
ഇരിങ്ങാലക്കുട: ഒമാനിലെ നിസ്വ ഹോസ്പിറ്റലിനു മുന്നില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശിനി മാജിത(39)യുടെ ഉള്‍പ്പെടെ രണ്ടു മലയാളി നഴ്സുമാരുടെയും മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് നിസ്വ കെഎംസിസി കെയര്‍ വിംഗ് ഭാരവാഹികളായ അമീര്‍ വലിയവളപ്പില്‍, സാദിഖ് കണ്ണൂര്‍ എന്നിവര്‍ അറിയിച്ചു. അവധി ദിവസമായിട്ടും സമയബന്ധിതമായി ഇടപെട്ട് വളരെ വേഗത്തില്‍ തന്നെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ഇവര്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. മരണപ്പെട്ട രണ്ട് സഹോദരിമാരുടെ ഭര്ത്താക്കന്മാര്ക്കുള്ള വിമാന ടിക്കറ്റും നാട്ടില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് എത്തിക്കാനുള്ള ആംബുലന്‍സ് ചെലവുകളും നിസ്വ കെഎംസിസി കമ്മിറ്റി വഹിക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.