ആര്‍എംഎസ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ എന്‍എഫ്പിഇ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രാജ്യവാപകമായി ആര്‍എംഎസ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ എന്‍എഫ്പിഇ സംസ്ഥാന ഏകോപന സമിതി ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മ ഇരിങ്ങാലക്കുട എല്‍സിസിയുടെ നേതൃത്വത്തില്‍ കല്ലേറ്റുംകരയില്‍ വച്ച് സംഘടിപ്പിച്ചു. തപാല്‍ പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി വി.എ. മോഹനന് യോഗം ഉദ്ഘാടനം ചെയ്തു. എന്‍എഫ്പിഇ സംഘടനാ ഭാരവാഹികളായ സചേതന്‍, ശബരീഷ്, ശ്രീജ, നവ്യ, ഉണ്ണികൃഷ്ണന്, വൈശാഖ്, പെന്‍ഷനേഴ്സ് സംഘടനാ ഭാരവാഹി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു