പട്ടയം അപേക്ഷകള്‍ ഏപ്രില്‍ 30 വരെ നല്‍കാം: മന്ത്രി ഡോ.ആര്. ബിന്ദു
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല പട്ടയ അസംബ്ലി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പട്ടയ മിഷന്റെ ഭാഗമായി പട്ടയങ്ങള്‍ ലഭ്യമാകുന്നതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. അതാത് താലൂക്ക് ഓഫീസുകളിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടത്താനിരിക്കുന്ന പട്ടയമേളയില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ അവലോകനമാണ് പട്ടയ അസംബ്ലിയില്‍ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാ ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് തമ്പി, കെ ആര് ജോജോ, ലിജി രതീഷ്, ബിന്ദു പ്രദീപ്, ടി വി ലത, ഇരിങ്ങാലക്കുട ആര്‍ഡിഒ എം.സി റെജില്‍, തഹസില്‍ദാര്‍ സിമേഷ് സാഹു വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പട്ടയ അസംബ്ലിയില്‍ സന്നിഹിതരായിരുന്നു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം