പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
പടിയൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. പടിയൂരിലെ തെക്കന്‍ മേഖലകളില്‍ വിവിധ പ്രദേശങ്ങളില്‍ പൈപ്പ് വെള്ളമാണ് പ്രദേശവാസികളുടെ ഏക ആശ്രയം. വാട്ടര്‍ അഥോറിറ്റിയില്‍ നിന്നും ആഴ്ചയില്‍ മൂന്നു ദിവസമാണ് പഞ്ചായത്തിലേക്ക് വെള്ളം ലഭിക്കുന്നത്. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ വെള്ളം കിട്ടുമ്പോഴും തെക്കന്‍ മേഖല ഭാഗങ്ങളില്‍ അതും ഉണ്ടാവാറില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം തിരിച്ചു വിടുന്നതിനായി വാല്‍വ് ക്രമീകരിച്ചാല്‍ മാത്രമേ എല്ലായിടത്തും വെള്ളം ലഭ്യമാവുകയുള്ളൂ എന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചു.
ഈ കാര്യത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല. വിഷയത്തില്‍ വാട്ടര്‍ അഥോറിറ്റിയും പഞ്ചായത്തും മിഴി തുറക്കും വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ഥന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ടി.ഡി. ദശോബ്, ഹാജറ റഷീദ്, ബീന ജെയിംസ്, ഒ.എ. ഹരിദാസ്, സി.എം. ഉണ്ണികൃഷ്ണന്, സുനന്ദ ഉണ്ണികൃഷ്ണന്, ശാല്‍ബിന്‍ പെരേര, ജോയ്സി ആന്റണി, ജിജി പടമാടന്, ഗാലിബ് പടിയൂര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി