കൂടല്‍മാണിക്യത്തില്‍ സംഗമേശസന്നിധിയില് ഹവിര്ധാന്യവുമായി ഊരാഴ്മക്കാര്‍
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവ ദിവസങ്ങളില്‍ ഹവിസിന് വേണ്ട ഉണക്കലരി ഊരാഴ്മക്കാര്‍ സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: പാരമ്പര്യ നിശ്ചയ പ്രകാരം കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവ ദിവസങ്ങളില്‍ വിശേഷാല്‍ നിവേദ്യത്തിനും ശ്രീഭുതബലിക്കും വേണ്ടതായ ഹവിര്ധാന്യവുമായി പൂര്‍വ്വീക നിശ്ചയപ്രകാരം ഊരാഴ്മക്കാര്‍ ഭഗവത് സന്നിധിയില്‍ പ്രാര്‍ഥനാപൂര്‍വ്വം ഒത്തുചേര്‍ന്നു. വടക്കിനിയേടത്തില്ലം, എനമല്ലൂര് ഇല്ലം, കൊരമ്പ് കുട്ടനല്ലൂര്‍ മൂത്തേടത്തില്ലം, മതുക്കാരുമുക്ക് മന, ചിറയ്ക്കല്‍ പനയംതുള്ളി ഇല്ലം, മനവല്ലുര് മേനായം ഇല്ലം, കോ്കാട് കിഴക്കിനിയേടത്തില്ലം, ചാലൂര് വാരണംകോട്ട് ഇല്ലം, വെമ്പട്ടി (എക്കാട്, എടതിരിഞ്ഞി) ഇല്ലം, മുരിങ്ങോത്ത്മാടക്കാല് ഇല്ലം എന്നിങ്ങനെ പത്തില്ലക്കാരാണ് ഹവിര്‍ധാന്യം നല്‍കിയത്. ദേവസ്വം മാനേജര്‍ ഇന്‍ ചാര്‍ജ് കെ.കെ. ഹരിത ദേവസ്വത്തിനുവേണ്ടി ഹവിര്‍ധാന്യം ഏറ്റുവാങ്ങി. ഊരാഴ്മ ഇല്ലങ്ങളെ പ്രതിനിധീകരിച്ച് കെ.എന്‍. ഉണ്ണികൃഷ്ണന് നമ്പൂതിരിപ്പാട്, എടതിരിഞ്ഞി രാജീവ് നമ്പൂതിരി, കെ.ഡി. ദാമോദരന്‍ നമ്പൂതിരി, സി.എന്‍. നാരായണന് നമ്പൂതിരി, മണക്കാട് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു.
കൂടല്‍മാണിക്യം ഉത്സവം; ഇനി കലകള്‍ പൂക്കും കാലം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്തയിനങ്ങള്‍ പത്തുദിവസത്തെ ഉത്സവ കലാപരിപാടികളിലുണ്ട്. പ്രശസ്ത കലാകാരന്മാരുടെ പരിപാടികള്‍ക്കു പുറമെ പ്രാദേശിക കലാകാരന്മാരും കലാകാരികളും പരിപാടികള്‍ അവതരിപ്പിക്കും. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നു മുതല്‍ മാണിക്യം വേദിയിലും സംഗമം വേദിയിലുമായി തിരുവാതിരക്കളി, ഭരതനാട്യം, ശാസ്ത്രീയ നൃത്തം, കഥകളി കളിയരങ്ങ്, കുച്ചിപ്പുടി, സോപാനസംഗീതം, മോഹിനിയാട്ടം, ശാസ്ത്രീയസംഗീതം എന്നിവ നടക്കും. കൊടിപ്പുറത്ത് വിളക്ക് ദിവസമായ ഇന്ന് രാത്രി ഏഴിന് സാംസ്കാരിക പൊതുസമ്മേളനം നടക്കും.
ഇന്ന് മുതല്‍ പള്ളിവേട്ട ദിവസം വരെ എല്ലാ ദിവസവും ക്ഷേത്രം സോപാനത്തില്‍ രാവിലെ 5.15നും വൈകീട്ട് ആറിനും കൊട്ടിപ്പാടി സേവ നടക്കും. ശീവേലിക്കു ശേഷം കിഴക്കേ നടപ്പുരയില്‍ ദിവസവും രാജീവ് വെങ്കിടങ്ങിന്റെ ഓട്ടന്തുള്ളല്, വൈകീട്ട് പടിഞ്ഞാറെ നടപ്പുരയില്‍ നാരായണന് നമ്പ്യാരിന്റെ പാഠകം, വൈകീട്ട് 6.30ന് പടിഞ്ഞാറെ നടപ്പുരയില്‍ കേരള ഫോക്ലോര് അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങിന്റെ കുറത്തിയാട്ടം, വൈകീട്ട് 6.30ന് കിഴക്കേ നടപ്പുരയില്‍ കെ.എം. ദേവദാസന് അവതരിപ്പിക്കുന്ന നാദസ്വരം, കെ.പി. പ്രവീഷ് അവതരിപ്പിക്കുന്ന തകില്, 7.30ന് കേളി, മദ്ദളപ്പറ്റ്, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കും. നാളെ മുതല്‍ മേയ് ഏഴ് വരെ എല്ലാ ദിവസവും രാവിലെ 8.30ന് ശീവേലി എഴുന്നള്ളിപ്പും രാത്രി 9.30ന് വിളക്കെഴുന്നള്ളിപ്പും സംഗമം വേദിയില്‍ ദിവസവും കഥകളിയും നടക്കും. വലിയവിളക്കു ദിവസം രാത്രി 12ന് ശ്രീരാമപട്ടാഭിഷേകം കഥകളി. മേയ് ഏഴിന് പള്ളിവേട്ട. എട്ടിന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
അവിട്ടത്തൂര്‍ ഉത്സവം കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം, ഇന്ന് ആദ്യ ശീവേലി
കൂടല്‍മാണിക്യം ഉത്സവം;ഫിറ്റ്നസ് കടമ്പ കടന്ന് കൊമ്പന്മാര്
ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം