നഗരമധ്യത്തിലെ കാനയുടെ സ്ലാബ് തകര്‍ന്ന് അപകടക്കുഴി; കുഴിയില്‍ വാഴനട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് ഠാണ റോഡില്‍ കാനയ്ക്ക് മുകളിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് രൂപപ്പെട്ട അപകടക്കുഴിയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.

നഗരത്തിലെ റോഡുകളില്‍ വാഴകൃഷി നടത്തേണ്ടിവരുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ പ്രധാന റോഡില്‍ കാനയ്ക്ക് കുറുകെയിട്ട കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് രൂപപ്പെട്ട അപകടക്കുഴിയില്‍ വാഴനട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ഠാണാ ജംഗ്ഷനു സമീപം ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിലാണ് സ്ലാബ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. കാനയ്ക്ക് മുകളിലായി സ്ഥാപിച്ചിരുന്ന പഴയ കോണ്‍ക്രീറ്റ് സ്ലാബുകളിലൊന്നാണ് തകര്‍ന്നത്. അപകടസാധ്യത കണക്കിലെടുത്ത് കുഴിക്ക് സമീപം ഫഌ്സ് ബോര്‍ഡും ടാര്‍ വീപ്പകളും സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഇതോടെ സ്റ്റാന്‍ഡില്‍നിന്നുള്ള ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. നിരവധി തവണയാണ് ഇതേ ഭാഗത്ത് സ്ലാബ് തകര്‍ന്ന് അപകടക്കുഴി രൂപപ്പെടുന്നതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
നഗരമധ്യത്തിലെ പ്രധാന റോഡില്‍ അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നം മാസങ്ങളായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചത്. ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് യുഡിഎഫ് ഭരണസമിതിയുടെ പ്രവര്‍ത്തനമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍ പറഞ്ഞു. തിരക്കേറിയ നഗരറോഡിലെ അപകടാവസ്ഥ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, അശ്വതി, വിമി ബിജേഷ്, അല്‍ഫോന്‍സ തോമസ്, രമ്യ ഷിബു, സിന്ധു ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സബ് ജില്ലാ കായികമേളയില്‍ മിന്നുന്ന നേട്ടവുമായി ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂള്‍
പിണ്ടിപ്പെരുന്നാള്; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സ്വാഗതസംഘം ഓഫീസ് തുറന്നു
വിശുദ്ധ എവുപ്രാസ്യയുടെ 149 ാം ജന്മദിന തിരുനാള്‍
ഡോണ്‍ ബോസ്കോയില്‍ എന്‍എസ്എസ് യൂണിറ്റിന് തുടക്കമായി
ആദ്യ ദിനം അധ്യാപകര്‍ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍
ഐടിയു ബാങ്ക് നിക്ഷേപകരുടെ പണം തിരികെ ലഭിക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പാക്കും: സുരേഷ് ഗോപി