കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
കുട്ടംകുളം സമര നായകനും പഴയകാല എഐടിയുസി നേതാവുമായിരുന്ന കെ.വി. ഉണ്ണിയുടെ ചരമദിനാചരണത്തിന്റെ ഭാഗമായി നടവരമ്പ് കോലോത്തുംപടിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ച അനുസ്മരണ ദിനാചരണം.
ഇരിങ്ങാലക്കുട: കുട്ടംകുളം സമരനായകനും പഴയകാല എഐടിയുസി നേതാവുമായിരുന്ന കെ.വി. ഉണ്ണിയുടെ ചരമദിനാചരണത്തിന്റെ ഭാഗമായി നടവരമ്പ് കോലോത്തുംപടിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ഛായാചിത്രത്തിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയ പ്രകാശ്, മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. ശിവന്, കെഎസ്. പ്രസാദ്, കെ.എസ്. ബൈജു എന്നിവര്‍ പ്രസംഗിച്ചു. വി.എസ്. ഉണ്ണികൃഷ്ണന് സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു