എഐവൈഎഫ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുടയില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കാര്‍ഷിക മേഖലയെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതി കൊടുക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയുടെ പ്രധാന മുദ്രാവാക്യമായ ജയ് ജവാന് ജയ് കിസാന്‍ എന്ന വാക്യത്തെ തകര്‍ക്കാന്‍ കേന്ദ്ര ഭരണകൂടം തന്നെ ശ്രമിക്കുന്നു എന്നുള്ളത് രാജ്യത്തെ വലിയ നാശത്തിലേക്കാണു തള്ളിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ എക്സിക്യുട്ടീവ് അംഗം എ.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റിയംഗങ്ങളായ വിഷ്ണുശങ്കര്‍, ഷാഹില്‍, സുനില്‍കുമാര്‍, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ സമരത്തിനു നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു