കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ കെ. കരുണാകരന് അനുസ്മരണ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമദിനത്തില്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ. കരുണാകരന് അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി.വി. ആന്റോ മാസ്റ്റര്‍ കരുണാകരന് അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ.കെ. ജോണ്സന്, ടി.വി. ചാര്‍ളി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, എ.എ. ഹൈദ്രോസ്, ബൈജു കുറ്റിക്കാടന്‍, കെ.കെ. സന്തോഷ്, ഷാറ്റോ കുര്യന് എന്നിവര്‍ പങ്കെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു