വീട്ടിലെ നാലുപേര്‍ക്കും കോവിഡ്, ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ച് പഞ്ചായത്തംഗം
വെള്ളാങ്കല്ലൂര്‍: പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പള്ളിക്കപ്പാടത്തെ വീട്ടിലെ ഗര്‍ഭിണിയായ കോവിഡ് രോഗിയെ പഞ്ചായത്തംഗം മഞ്ജു ജോര്‍ജ് ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവിനും കുട്ടികള്‍ക്കും കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും ഇല്ലാത്ത സാഹചര്യത്തില്‍ ഈ ചുമതല മഞ്ജു ഏറ്റെടുക്കുകയായിരുന്നു. പിപിഇ വസ്ത്രം ധരിച്ച് കോവിഡ് ബാധിതയെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. കോവിഡ് ബാധിതരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ എത്തിച്ചു കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായ മഞ്ജു ജോര്‍ജ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി തൊമ്മാന ജോര്‍ജിന്റെ ഭാര്യയാണ്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം