സുബ്രഹ്മണ്യന് (77) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ചെട്ടിപ്പറമ്പ് സൂര്യ റോഡില്‍ റിട്ട. അധ്യാപകന് വലൂപറമ്പില്‍ വി.വി. സുബ്രഹ്മണ്യന് (77) നിര്യാതനായി. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ഗവ. ബോയ്സ് ഹൈസ്കൂള്‍, നടവരമ്പ് ഗവ. ഹൈസ്കൂള്‍, പെരിഞ്ഞനം ഗവ. സ്കൂള്‍ എന്നിവിടങ്ങളില്‍ കായിക അധ്യാപകനായിരുന്നു. ഗവ. സ്കൂള്‍ കായിക അധ്യാപക അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സ്പോര്‍ട്ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്റെ സെക്രട്ടറിയുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയുടെ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘം, ബിഎംഎസ്, ഭാരതീയ വിചാര കേന്ദ്രം എന്നിവയില്‍ നിരവധി വര്‍ഷം ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാക്കാത്തുരുത്തി വലൂപ്പറമ്പില്‍ കാര്‍ത്ത്യായനി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം നടത്തി. ഭാര്യ: രാജം (റിട്ട. അധ്യാപിക, എച്ച്ഡിപി സമാജം ഹൈസ്കൂള്‍, എടതിരിഞ്ഞി). മക്കള്‍: വീണ, ശ്രുതി. മരുമക്കള്‍: സാജന്.

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.