രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ഉത്രാടക്കിഴി ഏറ്റുവാങ്ങാന്‍ ഇനി ലീല തമ്പുരാട്ടിയില്ല
രാജവാഴ്ചയുടെ സ്മരണകളുണര്‍ത്തി ഉത്രാടക്കിഴി ഏറ്റുവാങ്ങാന്‍ ഇനി ലീല തമ്പുരാട്ടിയില്ല,
അവിട്ടത്തൂര്‍: കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലക്ക് പാരമ്പര്യ അവകാശമായി ഓണകാലത്ത് സര്‍ക്കാര്‍ നല്കിപ്പോരുന്ന ഉത്രാടക്കിഴി സ്വീകരിച്ചിരുന്ന അവിട്ടത്തൂര്‍ കൊട്ടാരത്തില്‍ മഠം രാമവര്‍മ തിരുമ്മല്പ്പാടിന്റെ പത്നി നടക്കല്‍ കോവിലകത്ത് ലീലഭായ് തമ്പുരാട്ടി (84) പുലര്‍ച്ചയ്ക്ക് ദിവംഗതയായി. കഴിഞ്ഞ ഓണക്കാലത്തും പതിവ് തെറ്റിക്കാതെ സര്‍ക്കാര്‍ പ്രതിനിധിയായ ഇരിങ്ങാലക്കുട ആര്‍ഡിഒ ലതിക, മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന് എന്നിവര്‍ ലീല തമ്പായിക്ക് ഉത്രാടക്കിഴി നല്കാന് എത്തിയിരുന്നു. മുകുന്ദപുരം താലൂക്കില്‍ ലീല തമ്പായിക്ക് മാത്രമാണ് ഉത്രാടക്കിഴി നല്കിവന്നിരുന്നത്. സംസ്കാരം അവിട്ടത്തൂരിലെ വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: പരേതനായ ശ്രീകുമാര വര്‍മ, വേണുകുമാര്‍ വര്‍മ, രാജേന്ദ്രവര്‍മ. മരുമക്കള്‍: ഉഷ വര്‍മ, പ്രീതി വര്‍മ. അംബിക വര്‍മ.