പനിബാധിച്ച കുട്ടിയെ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് യുവനേതാവ്
പൂമംഗലം: പനി ബാധിച്ച് അവശയായ കുട്ടിയെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് യുവനേതാവ്. കോണ്‍ഗ്രസ് പൂമംഗലം 124-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് വിനോദ് അരീക്കരയാണ് സ്വന്തം വാഹനത്തില്‍ പിപിഇ വസ്ത്രമണിഞ്ഞ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ചാം വാര്‍ഡില്‍ പനി ബാധിച്ച് അവശയായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടിയ വീട്ടുകാര്‍ വിനോദിനെ വിളിക്കുകയായിരുന്നു. വീട്ടുകാര്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഒട്ടും ആലോചിക്കാതെ സ്വയം ഡ്രൈവറായി പിപിഇ കിറ്റ് ഇട്ട് എത്രയും പെട്ടെന്ന് കുട്ടിയെ അടുത്ത ആശുപത്രിയില്‍ എത്തിച്ചു. നേരത്തെ എംപീസ് കോവിഡ് കെയറിന്റെ ഭാഗമായി സ്വന്തം വാഹനം അവശ്യസര്വീസിനു വിട്ടുകൊടുത്തും വിനോദ് മാതൃകയായിട്ടുണ്ട്.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു