അപൂര്‍വരോഗം ബാധിച്ച് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കൃഷ്ണന് ഇനി ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസിന് സ്വന്തം
നടവരമ്പ്: കഴിഞ്ഞ 20 ല്‍ പരം വര്‍ഷങ്ങളായി വെള്ളാങ്കല്ലൂരില്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന കൃഷ്ണനെ ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസ് ഏറ്റെടുത്തു. തലച്ചോറില്‍ സെറിബ്രം ചുരുങ്ങുന്ന അപൂര്‍വരോഗം പിടിപ്പെടുകയും ചെയ്തതോടെ കൃഷ്ണന് കുറച്ചു ദിവസങ്ങളായി ലോക്ഡൗണിന്റ പ്രയാസത്തിലും മഴക്കെടുതി മൂലവും ഒന്നാം വാര്‍ഡിലെ കുന്നത്തൂര്‍ അങ്കണവാടിയിലാണു കഴിഞ്ഞിരുന്നത്. 20 വര്‍ഷം മുമ്പ് അദ്ദേഹത്തെ ഉപേഷിച്ചുപോയ ഭാര്യയുടെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും ഇദ്ദേഹത്തെ സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്ന് വാര്‍ഡ് പഞ്ചായത്തംഗം ജിയോ ഡേവിസിന്റെയും ആര്‍ആര്‍ടി കമ്മിറ്റിയുടെ തീരുമാനപ്രകാരം നടവരമ്പ് പള്ളി വികാരി ഫാ. ആന്റോ ചുങ്കത്തിന്റെ സഹായത്തോടെ ഇരിങ്ങാലക്കുടയിലെ പുരുഷന്മാരുടെ അനാഥാലയമായ പ്രൊവിഡന്‍സ് ഹൗസില്‍ പ്രവേശിപ്പിച്ചു. മുന്‍ മെമ്പര്‍മാരായ പോളി കോമ്പാറക്കാരന്‍, രജനി ബാബു, രേഖ സുരേഷ്, ശിവന്, ഇ.ആര്. സുഷില്‍, ആശാവര്‍ക്കര്‍ സീമ, ആര്‍ആര്‍ടി അംഗങ്ങള്‍, പ്രൊവിഡന്‍സ് ഹൗസ് മാനേജര്‍ ഗില്ബല്ട്ട് ബ്രദര്‍ എന്നിവര്‍ നേതൃത്വം നല്കി.