കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണസേന
മുരിയാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് അണുനശീകരണ സേനയ്ക്കു രൂപം നല്കി. മന്ത്രി പ്രഫ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു ലഭിച്ച ഒരു യന്ത്രം അടക്കം നാലു യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്. സന്നദ്ധപ്രവര്‍ത്തകരില്‍ നിന്നു പ്രത്യേക സേന രൂപീകരിച്ചാണ് പ്രവര്‍ത്തനം. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മരാമത്തുകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.യു. വിജയന്, രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ വിനോദന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, സരിത സുരേഷ്, ജിനി സതീശന്, നിത അര്ജുനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.