ഇരിങ്ങാലക്കുട ടി.എന്‍. നമ്പൂതിരി സ്മാരക അവാര്‍ഡ് തൃക്കൂര് സജീഷിന്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
സ്വാതന്ത്ര്യസമരസേനാനി, കമ്യൂണിസ്റ്റ് നേതാവ്, സാംസ്കാരിക നായകന് എന്നീ നിലകളില്‍ ആദരണീയനായ ടി.എന്‍. നമ്പൂതിരിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ടി.എന്‍. നമ്പൂതിരി സ്മാരക അവാര്‍ഡിനു പ്രസിദ്ധ കൊമ്പുവാദന കലാകാരന് തൃക്കൂര് സജീഷ് അര്‍ഹനായി. കേരളത്തിലെ അനേകം ഉത്സവപ്പറമ്പുകളെ കൊമ്പുവാദന കല കൊണ്ടു ധന്യമാക്കിയ തൃക്കൂര് സജീഷ് മേള പ്രേമികള്‍ക്കു പ്രിയങ്കരനാണ്. മേളങ്ങളിലും പഞ്ചവാദ്യങ്ങളിലും ശ്രേദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചുവരുന്ന സജീഷ് കൊമ്പുപറ്റ് എന്ന അനന്യമായ വാദ്യകലാവിശേഷത്തിലും മിടുക്കുതെളിയിച്ചിട്ടുണ്ട്. പ്രഭാകരന് നായരുടെയും സീതമ്മയുടെയും മകനായ ചുള്ളിപറമ്പില്‍ സജീഷ് തൃക്കൂര് സ്വദേശിയാണ്. കെ.വി. രാമമാഥന്, ഇ. ബാലഗംഗാധരന്‍, ടി.കെ. സുധീഷ് എന്നിവരടങ്ങിയ കമ്മിറ്റിയാണു അവാര്‍ഡ് നിശ്ചയിച്ചത്. ടി.എന്‍. നമ്പൂതിരിയുട 42-ാം ചരമവാര്‍ഷികദിനമായ 18 നു അവിട്ടത്തൂരിലെ വസതിയില്‍ വച്ചു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അവാര്‍ഡ് സമര്‍പ്പിക്കും.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു