അനുമോദനം അര്‍പ്പിച്ച് വിദ്യാഭ്യാസ മന്ത്രി
ദുരിത സാഹചര്യത്തിലും എംകോമിനു ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാപ്രാണം വാതില്‍മാടം സ്വദേശി സ്വാതിയുടെ വിജയം മറ്റുള്ളവര്‍ക്കു പ്രചോദനവും പ്രോത്സാഹനവുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. സ്വാതിയുടെ വീട്ടിലെത്തി അനുമോദനം അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന് നെഹ്റുവിയന്‍ ഇന്ത്യയെ ആസ്പദമാക്കി രചിച്ച പുനര്‍വായനയുടെ രാഷ്ട്രീയം എന്ന പുസ്തകം മന്ത്രി സ്വാതിക്കു സമ്മാനിച്ചു. സ്വാതിയുടെ കുടുംബാംഗങ്ങള്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, ലോക്കല്‍ സെക്രട്ടറി എം.ബി. രാജു മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.