ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഓക്സിജന്‍ കോണ്സന്ട്രേറ്റര് കൈമാറി
അരിപ്പാലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിനു ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് കൈമാറി. ഓക്സിജന്‍ സ്വയം ഉത്പാദിപ്പിച്ച് ഒരേസമയം രണ്ടുരോഗികള്‍ക്ക് നല്കാവുന്ന ഏകദേശം ഒരുലക്ഷം രൂപ ചെലവു വരുന്ന മെഷീന് റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിക്കു കൈമാറി. പിഎച്ച്സിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത, മുന്‍ പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, ബ്ലോക്ക് അംഗം രഞ്ജിനി, പഞ്ചായത്തംഗങ്ങളായ ജൂലി, ലാലി, ടി.ആര്. രാജേഷ്, ഡോ. ജിത്തു, ജിനേഷ്, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു