കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രുക്മിണീസ്വയംവരം കഥകളി അരങ്ങേറി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രുക്മിണീസ്വയംവരം കഥകളി അരങ്ങേറി. കിഴക്കേനടപ്പുരയില്‍ നടന്ന കഥകളിയില്‍ രുക്മിണിയായി കലാനിലയം മനോജും സുന്ദരബ്രാഹ്മണനായി കലാനിലയം ഗോപിയും ശ്രീകൃഷ്ണനായി ജയന്തി ദേവ് രാജും അരങ്ങിലെത്തി. കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി, കലാനിലയം രാജീവന് എന്നിവരായിരുന്നു സംഗീതം. കലാനിലയം ഉദയന്‍ നമ്പൂതിരി ചെണ്ടയും കലാനിലയം പ്രകാശന് മദ്ദളവും കൈകാര്യം ചെയ്തു. കലാനിലയം പ്രശാന്ത് ചുട്ടിയിലും ഊരകം നാരായണന്‍നായര്‍, കലാമണ്ഡലം മനേഷ് എന്നിവര്‍ അണിയറയിലും പങ്കെടുത്തു. ചമയം രംഗഭൂഷ ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട സ്വദേശിനി മാലതി ജനാര്ദനന് വഴിപാടായിട്ടാണ് ക്ഷേത്രത്തില്‍ കഥകളി സമര്‍പ്പിച്ചത്.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
ആനുരുളി ശിവ വിഷ്ണു ക്ഷേത്രത്തില്‍ നക്ഷത്രവനം ആരംഭിച്ചു
നടവരമ്പ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാളിന് കൊടികയറി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നേർച്ച ഊട്ട് ഭക്തിസാന്ദ്രമായി