ആയുര്‍വേദ ശല്യതന്ത്ര ഫൈനല്‍ പരീക്ഷയില്‍ ഡോ. ടി.എസ്. ഗായത്രിക്ക് റാങ്ക്

രാജീവ്ഗാന്ധി ഹെല്‍ത്ത് യൂണിവേഴ്സിറ്റി കര്‍ണാടകയില്‍ നടത്തിയ ആയുര്‍വേദ ശല്യതന്ത്ര പോസ്റ്റ്ഗ്രാജുവേഷന് ഫൈനല്‍ ഇയര്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി ഡോ. ടി.എസ്. ഗായത്രി. സെന്‍ട്രല്‍ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്റര്‍ ഡയറക്ടര്‍ ടി.ജി. സച്ചിത്തിന്റെയും എസ്എന്‍ബിഎസ് സമാജം എല്‍പി സ്കൂള്‍ അധ്യാപിക രഞ്ജി ടീച്ചറിന്റെയും മകളാണ്. പെരിഞ്ഞനം സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അതുലാണ് ഭര്‍ത്താവ്.