ഡോണ്‍ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂളില്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു
പടിയൂര്‍: വളവനങ്ങാടി ഡോണ്‍ബോസ്കോ യൂറോപ്യന്‍ പ്രൈമറി സ്കൂളില്‍ പുതുതായി പണികഴിപ്പിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നടത്തി. മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് 2019-20 പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണു പാചകപ്പുര പണികഴിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് മരിയ റാന്‍സം ഡിക്രൂസ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വൈസ് പ്രസിഡന്റ് സുധ ദിലീപ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, വാര്‍ഡ് മെമ്പര്‍ ജോയ്സി ആന്റണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ ലാല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജി രതീഷ്, വാര്‍ഡ് മെമ്പര്‍മാരായ പ്രഭാത് വെള്ളാപ്പള്ളി, സുനന്ദ ഉണ്ണികൃഷ്ണന്, യൂണിയന് ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഇന്‍ ചീഫ് ഡാല്‍ബിന്‍ ഡിക്കൂഞ്ഞ, ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് സ്റ്റാന്‍ലി റോഡ്രിഗ്സ്, പിടിഎ പ്രസിഡന്റ് എം.യു. ഫിറോസ്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഡി. പീറ്റര്‍ പെരേര എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം