ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ കാറളം കോണ്‍ഗ്രസ് ആദരിച്ചു
കാറളം: കോണ്‍ഗ്രസ് കാറളം കമ്മിറ്റി ഒന്നാം വാര്‍ഡ് പരിധിയില്‍പ്പെട്ട 10-ാം ക്ലാസ്, പ്ലസ് ടു, മറ്റു മത്സര പരീക്ഷകള്‍ എന്നിവയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.ബി. ഷമീര്‍, ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, മണ്ഡലം വൈസ് പ്രസിഡന്റ് എം.ആര്. സുധാകരന്, ബൂത്ത് പ്രസിഡന്റ് ബിജു വാകയില്‍, അജീഷ് മേനോന്, സി.ആര്. സീതാരാമന് എന്നിവര്‍ പ്രസംഗിച്ചു. ഉപഹാരവും മഹാത്മാഗാന്ധിയുടെ ആത്മകഥയും ആണു കുട്ടികള്‍ക്കു സമ്മാനമായി നല്‍കിയത്.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി