മുന്‍ ജനപ്രതിനിധികളെ കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി അനുസ്മരിച്ചു

ഊരകം: മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.കെ. അന്തോണികുട്ടി, മുന്‍ പഞ്ചായത്തംഗം എം.കെ. കോരുകുട്ടി എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ചു കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു. സംഗമം മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്കു പ്രസിഡന്റ് ടി.വി. ചാര്‍ളി, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, കെ.എല്‍. ബേബി, എം.കെ. കലേഷ്, അശ്വതി സുബിന് എന്നിവര്‍ പ്രസംഗിച്ചു.