വിദ്യാജോതി കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപതയുടെ മതബോധന കേന്ദ്രമായ വിദ്യാജ്യോതിയുടെ റൂബി ജൂബിലി ഉദ്ഘാടനവും നവീകരിച്ച ചാപ്പലിന്റെ കൂദാശകര്‍മവും നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഡോ. റിജോയ് പഴയാറ്റില്‍, മുന്‍ മതബോധന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ഹെഡ്മിസ്ട്രസ് പ്രതിനിധി ടെസി ആന്റണി പഞ്ഞിക്കാരന്‍, രൂപത മതബോധന ആനിമേറ്റര്‍ പ്രഫ. ബ്രിട്ടോ ജോസഫ് കുനിയന്തോടത്ത് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോബി മേനോത്ത്, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി, ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു