കത്തീഡ്രല്‍ ദനഹതിരുനാള്‍ 2022 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട: കത്തീഡ്രല്‍ ദേവാലയത്തിലെ 2022 ജനുവരി എട്ട്, ഒമ്പത്, 10 തീയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. കൈക്കാരന്മാരായ ഡോ. ടി.എം. ജോസ് തൊഴുത്തുംപറമ്പില്‍, കുരിയന്‍ വെള്ളാനിക്കാരന്‍, അഡ്വ. ഹോബി ജോളി അച്ചങ്ങാടന്‍, ജെയ്ഫിന് ഫ്രാന്‍സിസ് കൊടലിപറമ്പില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍ അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സുനില്‍ ആന്റപ്പന് ഞാറേക്കാടന്‍, ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍ എന്നിവര്‍ സന്നിഹിതരായി.