എംബിബിഎസിന് ഒന്നാം റാങ്ക് നേടിയ ഏയ്ഞ്ചല്‍ ജോസിനെ ആദരിച്ചു
ഇരിങ്ങാലക്കുട: മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ എംബിബിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശിനി തേവലപ്പിള്ളി ജോസ്-ഷീന ദമ്പതികളുടെ മകള്‍ ഏയ്ഞ്ചല്‍ ജോസിനു ജന്മനാട്ടില് സ്വീകരണം നല്കി. വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് പുരസ്കാരം നല്കി ആദരിച്ചു. അംഗനവാടിയില്‍ വെച്ചു നടന്ന പ്രസ്തുത ചടങ്ങില്‍ ജോസഫ് കാനംകുടം, കെ.ഡി. ആന്റപ്പന്, പാസ്റ്റര്‍ മാത്യു, സേതുരാമന്, അഡ്വ. എ.കെ. സുരേഷ്കുമാര്‍, പി.വി. ബാലകൃഷ്ണന്, അംഗന്‍വാടി അധ്യാപിക പുഷ്പലത, ആശാവര്‍ക്കര്‍ പി. പ്രേമ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു