ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള് ആഘോഷങ്ങള്‍ക്കു തിരി തെളിഞ്ഞു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള് ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ ഒരുക്കിയ പിണ്ടിയില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തിരി തെളിയിച്ചു. തുടര്‍ന്നു നടന്ന മതസൗഹാര്‍ദ-സാംസ്കാരിക കൂട്ടായ്മ ബിഷപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സിയാദ് ഫൈസി, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് മുക്കുളം വിശ്വംഭരന്, ഡിവൈഎസ്പി ബാബു കെ. തോമസ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ടോണി പാറേക്കാടന്‍, ഫാ. ജിബിന്‍ നായത്തോടന്‍, ട്രസ്റ്റിമാരായ ഡോ. ജോസ് തൊഴുത്തുംപറമ്പില്‍, കുരിയന്‍ വെള്ളാനിക്കാരന്‍, അഡ്വ. ഹോബി ജോളി ആഴ്ച്ചങ്ങാടന്‍, ജെയ്ഫിന് ഫ്രാന്‍സിസ് കൊടലിപറമ്പില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍ അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സുനില്‍ ആന്റപ്പന് ഞാറേക്കാടന്‍, ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പിണ്ടിപ്പെരുന്നാള് ഇന്ന്
രാത്രി ഏഴിനു തിരുനാള്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് നിര്‍വഹിക്കും. 7.30 ന് അലങ്കാര പന്തലുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിക്കും. പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ബഹുനില പന്തലിന്റെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. ചെയര്മാന് ജോസഫ് കണ്ടംകുളത്തി അധ്യക്ഷത വഹിക്കും. രക്ഷാധികാരി ജോണി ആലേങ്ങാടന്‍, സെക്രട്ടറി ജോണി ടി. വെള്ളാനിക്കാരന്‍, കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍ എന്നിവര്‍ പ്രസംഗിക്കും.