സ്ത്രീ സുരക്ഷ കേരളത്തില്‍ ആശങ്കയില്‍-അഡ്വ. തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റം ശ്രദ്ധേയമാണെന്നും എന്നാല്‍ കേരളത്തില്‍ സ്ത്രീ സുരക്ഷ ആശങ്കയിലാണെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള വനിത കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തക വോളന്റിയര്‍ അവാര്‍ഡും സംസ്ഥാനത്തെ മികച്ച വിദ്യാര്‍ഥി സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡും നേടിയ ശ്രുതി എസ്. നായരെ ചടങ്ങില്‍ അനുമോദിച്ചു. പ്രസിഡന്റ് മാഗി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ഷൈനി ജോജോ, അജിത സദാനന്ദന്, തുഷാര ഷിജിന്, മരിയ വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.