കാട്ടൂരിനെ തൊട്ടുണര്‍ത്തി വനിതാദിന മുന്നേറ്റമായി സ്ത്രീകളുടെ രാത്രി നടത്തം
കാട്ടൂര്‍: വനിത വാരാചരണത്തിന്റെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന പെണ്ണൊരുക്കം പരിപാടിയുടെ ഭാഗമായി രാത്രി നടത്തം സംഘടിപ്പിച്ചു. ചടങ്ങ് ‘ഐക്യദീപം’ കൊളുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു ജെ. തോമസ് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നും കാട്ടൂര്‍ ടൗണിലേക്കു വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണു രാത്രി നടത്തം സംഘടിപ്പിച്ചത്. സിനിമിമിക്രി കലാകാരന് രാജേഷ് തംമ്പുരു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്പേഴ്സന് അജിത ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിമല സുഗുണന്, വനിത ശിശു ക്ഷേമ വകുപ്പ് ഓഫീസര്‍ ഷംസാദ്, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ സിഡിഎസ്-എഡിഎസ് അംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.