നന്പന്സ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നന്പന്സ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനിയില്‍ നന്പന്സ് ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ ചലഞ്ചേഴ്സ് അരിമ്പൂര്‍ ടീം ജേതാക്കളായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിനു തനിമ ടീം ഓണര്‍ വിഷ്ണു ട്രോഫി നല്കി അനുമോദിച്ചു. രണ്ടാം സ്ഥാനക്കാരായ ഡിഡി കണ്ണാറ ടീമിനു ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി ട്രോഫി നല്കി. നന്പന്സ് ക്രിക്കറ്റ് ടീം അംഗങ്ങളായ നിതിന്‍ പീതാബരന്‍, കെ. ശ്രീനാഥ്, നന്ദു കൃഷ്ണ, അനന്ദു, റിഷീശ്വര് രാജ്, ഹിരന്‍, കണ്ണന് ആലത്തൂര്‍, രാഹുല്‍, ജിനീഷ്, നിതിന്‍ എന്നിവര്‍ സന്നിഹിതരായി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു