അപരന്റെ നന്മക്കായി മുറിവേല്‍ക്കപ്പെടുന്നതാണ് ഏറ്റവും വലിയ മതം: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: അപരന്റെ നന്മക്കായി മുറിവേല്‍ക്കപ്പെടുന്നതാണ് ഏറ്റവും വലിയ മതമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ കാത്ത്ലിക് സെന്ററില്‍ വെച്ച് നടത്തിയ മാനവ സമന്വയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇമാം കബിര്‍ മൗലവി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് യു. പ്രദീപ് മേനോന് എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. കാത്ത്ലിക് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജെസിഐ സോണ്‍ ഡയറക്ടര്‍ മായിന്‍ സുരേന്ദ്രന്, പ്രോഗ്രാം ഡയറക്ടര്‍ സി.സി. ബിജു, സെക്രട്ടറി വിവറി ജോണ്‍, വൈസ് പ്രസിഡന്റ് അജോ ജോണ്‍, മുന്‍ പ്രസിഡന്റുമാരായ വി.ബി. മണിലാല്‍, പി.ജെ. ജിസന്‍, അഡ്വ. ഹോബി ജോളി, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. 500 ഓളം പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു