കൂടല്‍മാണിക്യം ക്ഷേതോത്സവം…പ്രൗഢിയില്‍ വിളക്കാചാരം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി മുറതെറ്റാതെ വിളക്കാചാരം. ആനകളുടെ അകമ്പടിയോടെ ആചാരപ്രകാരമുള്ള നാലു പ്രദക്ഷിണം കഴിഞ്ഞ് അഞ്ചാമത്തെ പ്രദക്ഷിണത്തിലാണ് ഈ ചടങ്ങ്. കൂത്തമ്പലത്തിന്റെയും ക്ഷേത്രക്കെട്ടിന്റെയും തെക്കുഭാഗത്തായി പ്രത്യേക വാദ്യമേളങ്ങളോടെയാണു നടത്തുന്നത്. ശീവേലിക്കു കലാനിലയം ഉദയന്‍ നമ്പൂതിരിയും വിളക്കിനു നെട്ടിശേരി രാജന് മാരാരും പ്രാമാണ്യം വഹിച്ചു.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി, ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ നാലു വരെ അദ്രിജിത്ത് ടി. കൃഷ്ണന് അവതരിപ്പിക്കുന്ന വായ്പാട്ട്, നാലു മുതല്‍ 8.30 വരെ ഗായത്രി വിജയലക്ഷ്മി, ഗംഗാലക്ഷ്മി, പ്രിയ ഏക്കോട്ട്, നാട്യരംഗം ഇരിങ്ങാലക്കുട എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, 8.30 മുതല്‍ 10.30 വരെ കലാനിലയം ഗോപിയാശാന്റെ ശിഷ്യരായ ശ്രീവൈഗ, ശ്രീഭദ്ര, നിരഞ്ജന് വാര്യര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥകളി, രാത്രി ഒമ്പതിനു വിളക്ക്.


കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി