നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. തുമ്പൂര്‍ ലോഹിതാക്ഷന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കെ. കരുണ്‍, റീജിയണ്‍ ചെയര്മാന് എന്‍. സത്യന്, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി, ക്ലബ് സെക്രട്ടറി പ്രഫ. കെ.ആര്. വര്‍ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍, കോ-ഓര്‍ഡിനേറ്റര്‍ ശിവന് നെന്മാറ എന്നിവര്‍ പങ്കെടുത്തു.