കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തില്‍ ആവശ്യമായ സുരക്ഷ ഇല്ല, കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കോണത്തുകുന്ന്: കൊടുങ്ങല്ലൂര്‍-കൂര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പാലങ്ങള്‍ പണിയുന്നിടത്ത് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച് കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധം കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. ബൈക്ക് യാത്രക്കാരന് കുഴിയില്‍ വീഴാനിടയായ സംഭവംകൂടെ കണക്കിലെടുത്ത് ലൈറ്റുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് വി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ധര്മജന് വില്ലേടത്ത്, ഷംസു വെളുത്തേരി, കെ. കൃഷ്ണകുമാര്‍, സാബു കണ്ടത്തില്‍, എ.എ. മുസമ്മില്‍, പ്രശോഭ് കെ. അശോകന്, എം.എം. അബ്ദുല്‍ നിസാര്‍, കലാഭവന്‍ മണികണ്ഠന്, സക്കീര്‍, മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.

തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
കാല് നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എല്‍ഡിഎഫ്
കാറളം ചെമ്മണ്ടയില്‍ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
ബിജെപി ഇരിങ്ങാലക്കുട നഗരസഭ നേതൃയോഗം നടന്നു
കൂടല്‍മാണിക്യ ദേവസ്വത്തിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രവസ്തുക്കള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കണം- കേരള കോണ്‍ഗ്രസ്