ഇരിങ്ങാലക്കുടയില്‍ പഴകിയ കോഴി ഇറച്ചി പിടികൂടി
ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ കോഴി ഇറച്ചി പിടികൂടി. ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഡെയ്ലി ഫ്രഷ് എന്ന സ്ഥാപനത്തില്‍ നിന്നുമാണു കാലാവധി കഴിഞ്ഞ 25 കിലോ കോഴി പിടികൂടിയത്. ഷവര്‍മക്കായി ആരും ചിക്കന്‍ എടുക്കാതെയായതോടെയാണ് ഇറച്ചി കെട്ടിക്കിടക്കാന്‍ കാരണമായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി. അനൂപ് കുമാര്‍, അബീഷ് കെ. ആന്റണി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൂരജ്, അജു എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. നഗരസഭാ പരിധിയിലെ 43 സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒമ്പതു സ്ഥാപനങ്ങളില്‍ ചെറിയ കുറവുകള്‍ കണ്ടെത്തിയതിനു പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപ്രോച്ച് റോഡിന്റെ മണ്ണ് കൊണ്ടുപോയതില്‍ പ്രതിഷേധം
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി
പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്