കാറളം ഗ്രാമപഞ്ചായത്ത് 151-ാം നമ്പര്‍ കിലുക്കം അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി
കാറളം: ഗ്രാമപഞ്ചായത്ത് 151-ാം നമ്പര്‍ കിലുക്കം അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയാണു നിര്‍മാണത്തിനായി അനുവദിച്ചിരുന്നത്. കിലുക്കം അങ്കണവാടിയില്‍ വെച്ചു ചേര്‍ന്ന ചടങ്ങില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജനപ്രതിനിധികളായ ഷീല അജയഘോഷ്, മോഹനന് വലിയാട്ടില്‍, സുനിത മനോജ്, കാര്‍ത്തിക ജയന്, പി.ടി. കിഷോര്‍, ടി.എസ്. ശശികുമാര്‍, അമ്പിളി റെനില്‍, അംബിക സുഭാഷ്, ജ്യോതി പ്രകാശ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.വി. അജയന്, കെ.എസ്. ബൈജു, അജയന് തറയില്‍ എന്നിവര്‍ സന്നിഹിതരായി. കാറളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി നന്ദകുമാര്‍, കാറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുരാജ് എന്നിവര്‍ പ്രസംഗിച്ചു.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്