കുട്ടംകുളം സമരത്തിന്റെ 76ാം വാര്‍ഷികാചരണം
ഇരിങ്ങാലക്കുട: കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അവിസ്മരണീയമായ അവര്‍ണ്ണനും, അധ:സ്ഥിതനും പൊതുവഴിയിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇരിങ്ങാലക്കുടയില്‍ നടത്തിയ മഹത്തായ കൂട്ടംകുളം സമരത്തിന്റെ 76ാം വാര്‍ഷികം സംഘടിപ്പിച്ചു. സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടി മുന്‍ രാജ്യസഭാംഗവും, പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ പ്രാഫ. കെ.യു. അരുണന് അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും, അദ്ധ്യാപികയുമായ ബിലു സി. നാരായണന് അനുസ്മരണ പ്രഭാഷണം നടത്തി. ഉല്ലാസ് കളക്കാട്ട്, കെ.എ. ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിപിഐ(എം) ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ സ്വാഗതവും, ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. കെ.ആര്. വിജയ നന്ദിയും പറഞ്ഞു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍