വിദ്യാർഥിനിക്കു നേരെ ലൈംഗീകാതിക്രമം: പോക്സോ വകുപ്പു പ്രകാരം പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഇരിങ്ങാലക്കുട: സ്വകാര്യ ബസില്‍ വച്ച് കോളജ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗീകാതിക്രമം കാണിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. പുല്ലൂര്‍ ആനുരുളി കുണ്ടില്‍ വീട്ടില്‍ രതീഷ്മോന്‍ (38) നെയാണ് സിഐ അനീഷ് കരീമും സംഘവും അറസ്റ്റു ചെയ്തത്. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രാണത്ത് വച്ചായിരുന്നു പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് നേരെ പ്രതിയുടെ മോശം പെരുമാറ്റമെന്ന് പോലീസ് പറഞ്ഞു. തിരക്കുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. സീറ്റിലിരിക്കുകയായിരുന്നു പ്രതി പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം കാണിക്കുകയായിരുന്നു. ഇത് പ്രതിരോധിച്ച പെണ്‍കുട്ടി പ്രതിയുടെ മാസക് വലിച്ചുകീറുകയും കരഞ്ഞ് ബഹളം വക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സഹയാത്രികര്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ എത്തി പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊച്ചിയില്‍ പോലീസ് വകുപ്പില്‍ അന്വേഷണ വിഭാഗത്തില്‍ ഡെപ്യൂട്ടേഷനില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതിയായ രതീഷ്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍