സിംഗപ്പൂര്‍ അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ ചലഞ്ചില്‍ തിളങ്ങി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ റോബോട്ട്
ഇരിങ്ങാലക്കുട: ഐ ട്രിപ്പിള്‍ ഇ ഓഷിയാനിക് എന്‍ജിനീയറിംഗ് സൊസൈറ്റി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍, സിംഗപ്പൂര്‍ പോളിടെക്നിക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടര്‍ വാട്ടര്‍ റോബോട്ടിക് മത്സരത്തില്‍ ശ്രദ്ധേയമായി ഇരിങ്ങാലക്കുടയില്‍ നിര്‍മിച്ച റോബോട്ട്. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ അണ്ടര്‍ വാട്ടര്‍ റിസര്‍ച്ച് ലാബ് വികസിപ്പിച്ചെടുത്ത റോബോട്ടാണ് പതിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ അണിനിരന്ന അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തത്സമയം വിശകലനം ചെയ്ത് തടസങ്ങള്‍ ഒഴിവാക്കി ജലോപരിതലത്തിനടിയിലൂടെ ഓട്ടോണമസ് ആയി സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ റോബോട്ടിന്റെ സവിശേഷത കുറഞ്ഞ ഭാരവും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ്. കേരള സാങ്കേതിക സര്‍വകലാശാലയുടെ ബാനറില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ നിന്നുള്ള ഏഴ് അംഗങ്ങള്‍ക്ക് പുറമെ കോളജ് ഓഫ് എന്‍ജിനീയറിംഗ് തിരുവനന്തപുരം, വിമല്‍ ജ്യോതി ചെമ്പേരി, മോഡല്‍ എന്‍ജിനീയറിംഗ് കോളജ് തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അടങ്ങുന്ന പതിമൂന്നംഗ സംഘമാണ് സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ സിംഗപ്പൂര്‍ പോളിടെക്നിക് ആതിഥേയത്വം വഹിച്ച ഫൈനലില്‍ പങ്കെടുത്തത്. ക്രൈസ്റ്റ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആന്‍ഡ് ഓപ്പണ്‍ ലേണിങ് ഡയക്ടറും അധ്യാപകനുമായ സുനില്‍ പോളിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന അണ്ടര്‍ വാട്ടര്‍ റിസര്‍ച്ച് ലാബിന് ജലാശയങ്ങളില്‍ നൂറ് മീറ്റര്‍ വരെ ആഴത്തിലെത്തി നിരീക്ഷണം നടത്താന്‍ ശേഷിയുള്ള റോബോട്ടുകള്‍ ഉള്‍പ്പെടെ സ്വന്തമായുണ്ട്. അന്താരാഷ്ട്ര മത്സരത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളെയും അവര്‍ക്ക് നേതൃത്വം നല്കിയ ഗവേഷകരായ സുനില്‍ പോള്‍, അഖില്‍ ബി അറക്കല്‍ എന്നിവരെയും കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ എന്നിവര്‍